സ്നേക്ക് റസ്ക്യൂവർ എത്തി പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിലാക്കി.
കോതമംഗലം: സ്കൂൾ ഗ്രൗണ്ടിലെ വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്.
ഇന്നലെ വൈകുന്നേരം കളിക്കാനെത്തിയവരാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. തുടർന്ന് വനം വകുപ്പിന്റെ സ്നേക്ക് റസ്ക്യൂവർ എത്തി പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിലാക്കി.
