karal
എ​റ​ണാ​കു​ള​ത്തെ ഒരു ആശുപത്രിയി​ൽ നി​ന്നു​ള്ള വൃ​ക്ക ദാ​താ​വി​ന്‍റെ സ​മ്മ​ത​പ​ത്ര​വും മ​റ്റു വ്യാ​ജ രേ​ഖ​ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ക​ണ്ടെ​ത്തി.

ആ​ലു​വ: വ്യാ​ജ രേ​ഖ ച​മ​ച്ച് അ​വ​യ​വ​ദാ​നം ന​ട​ത്തി​യ കേ​സി​ൽ ദ​മ്പ​തി​ക​ള​ട​ക്കം അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കു​ന്ന​ത്തു​നാ​ട് കു​മാ​ര​പു​രം മോ​റ​ക്കാ​ല ത​ടി​യ​ൻ വീ​ട്ടി​ൽ സ​ണ്ണി വ​ർ​ഗീ​സ് (56), ഭാ​ര്യ സി​നി വ​ർ​ഗീ​സ് (50), ചേ​ല​ക്കു​ളം ക​വു​ങ്ങ​പ്പ​റ​മ്പ് കു​ഴി​ക്കാ​ട​ൻ വീ​ട്ടി​ൽ സ​നോ​ജ് (32) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ് ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പെ​രു​മ്പാ​വൂ​ർ, ആ​ലു​വ, പു​ത്ത​ൻ​കു​രി​ശ്, മു​ന​മ്പം സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ള്ളി​ക്ക​ര ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

അ​വ​യ​വ ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി എം​എ​ൽ​എ, എം​പി എ​ന്നി​വ​രു​ടെ വ്യാ​ജ ബ്ലാ​ങ്ക് ലെ​റ്റ​ർ പാ​ഡു​ക​ൾ, വി​വി​ധ മെ​ഡി​ക്ക​ൽ ലാ​ബു​ക​ളു​ടെ വ്യാ​ജ രേ​ഖ​ക​ൾ, ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ ബ്ലാ​ങ്ക് വ്യാ​ജ ലെ​റ്റ​ർ പാ​ഡി​ൽ ഡോ​ക്ട​റു​ടെ പേ​രും സീ​ലും ഒ​പ്പും വ​ച്ച് കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി രോ​ഗി​ക​ളു​ടെ പേ​രും വി​ലാ​സ​വും വൃ​ക്ക ദാ​താ​വി​നെ പേ​രും വി​ലാ​സ​വും രേ​ഖ​പ്പെ​ടു​ത്തി പി​സി​സി ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലെ​റ്റ​റു​ക​ളും ക​ണ്ടെ​ത്തി. ഈ ​കേ​സി​ലാ​ണ് സ​ണ്ണി വ​ർ​ഗീ​സ്, സി​നി വ​ർ​ഗീ​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​ത്ര​പ്പു​ഴ-​പോ​ഞ്ഞാ​ശേ​രി റോ​ഡ​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ൻ എ​ച്ച്ഡി ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചു​വ​രു​ന്ന വ്യാ​ജ രേ​ഖ​ക​ൾ, ബ്ലാ​ങ്ക് ലെ​റ്റ​ർ പാ​ഡു​ക​ൾ, സീ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന കം​പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഈ ​കേ​സി​ലാ​ണ് സ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്കേ​ക്ക​ര​യി​ലെ ഒ​രു വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​റ​ണാ​കു​ള​ത്തെ ഒരു ആശുപത്രിയി​ൽ നി​ന്നു​ള്ള വൃ​ക്ക ദാ​താ​വി​ന്‍റെ സ​മ്മ​ത​പ​ത്ര​വും മ​റ്റു വ്യാ​ജ രേ​ഖ​ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​രി​ങ്ങാ​ല ഭാ​ഗ​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ വ്യാ​ജ രേ​ഖ​ക​ളും വ്യാ​ജ മു​ദ്ര​ക​ളും ഹാ​ർ​ഡ് ഡി​സ്കുകളും ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ജി​ല്ല​യി​ലെ കി​ളി​ക്ക​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ശ്രീ​ജ, സു​ധീ​ർ എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​ ഇ​വി​ടെ​നി​ന്ന് അ​വ​യ​വ ക​ച്ച​വ​ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​ജ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. റാ​ക്ക​റ്റി​ലെ മു​ഴു​വ​ൻ പേ​രെ​യു പി​ടി​കൂ​ടു​ന്ന​തി​ന് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!