police
ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18 നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്

തൃ​ശൂ​ർ: മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര​ചെ​യ്ത യു​വാ​വി​നെ പി​ഴ​ച​ലാ​നി​ലെ ഫോ​ട്ടോ ക​ണ്ട് പി​ടി​കൂ​ടി പോ​ലീ​സ്. ചാ​വ​ക്കാ​ട് തൊ​ട്ടാ​പ്പ് സ്വ​ദേ​ശി സാ​ദി​ഖി​നെ​യാ​ണ് (18) ഈ​സ്റ്റ് പോ​ലീ​സും സാ​ഗോ​ക് സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.

വ​ട​ക്കേ​സ്റ്റാ​ൻ​ഡി​നു സ​മീ​പം പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ചി​റ്റ​ണ്ട സ്വ​ദേ​ശി​യു​ടെ ബൈ​ക്കാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18 നാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് ബൈ​ക്കു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​നു പി​ഴ​യ​ട​യ്ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബൈ​ക്കു​ട​മ​യ്ക്കു ച​ലാ​ൻ വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ൽ മോ​ഷ്ടാ​വി​ന്‍റെ ഫോ​ട്ടോ ക​ണ്ട​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്നു ചാ​വ​ക്കാ​ട് ലൈ​റ്റ്ഹൗ​സി​നു സ​മീ​പം​വ​ച്ച് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രേ ഗു​രു​വാ​യൂ​ർ, കു​ന്നം​കു​ളം, വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നാ​ലു കേ​സു​ക​ളു​ണ്ട്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ശ​ശീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കി​ര​ണ്‍ സി. ​നാ​യ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ൻ​രാ​ജ്, കെ. ​സു​രേ​ഷ്കു​മാ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ബു സ​ണ്ണി, സ​ഗോ​ക് ടീം ​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി ച​ന്ദ്ര​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, റെ​ജി​ൻ എ​ന്നി​വ​രും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നീ​ബ്, സിം​സ​ണ്‍, ശ്രീ​ജി​ത്ത്, നൈ​ജോ​ണ്‍, അ​രു​ണ്‍ എ​ന്നി​വ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!