SHIBU KUTTAN
നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് കേ​ട്ട് അ​തി​വേ​ഗ പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യു​ക്ത എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ഷി​ബു തെ​ക്കും​പു​റം. പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ് വി​ക​സ​നം, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളു​ടെ പു​രോ​ഗ​തി, യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളും വി​ല​യി​രു​ത്തു​ക​യാ​ണ് പ​ര്യ​ട​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് കേ​ട്ട് അ​തി​വേ​ഗ പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യു​ക്ത എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.​

അ​ടി​വാ​ട് തെ​ക്കേ​ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. മു​സ്ലിം​ലീ​ഗ് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം ക​വ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബോ​ബ​ൻ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​കെ. മൊ​യ്തു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്ബാ​സ്, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ്‌​സി​ന ശി​ഹാ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ​മാ​രാ​യ പി.​എം. സി​ദ്ധി​ഖ്, രാ​ജേ​ഷ് കു​ഞ്ഞു​മോ​ൻ, എം.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ, നി​സാ​ർ കു​ന്നേ​ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!