adharrrrrrrrrrrrrrrrrr
27.05.2026 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ

​കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തും ഇന്ത്യ പോസ്റ്റും സംയുക്ത ആഭിമുഖ്യത്തിൽ വടാട്ടുപാറയിൽ ആധാർ മേള സംഘടിപ്പിക്കുന്നു. 27.05.2026 ബുധനാഴ്ച രാവിലെ 9 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് മേരി ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ വടാട്ടുപാറ മിനി സ്റ്റേഡിയം വാർഡ് 17 ൽ വെച്ചാണ് ആധാർ മേള സംഘടിപ്പിച്ചിരിക്കുന്നത്.

​ആധാർ മേളയിൽ ലഭ്യമാക്കുന്ന സേവനങ്ങൾ: ​പുതിയ കാർഡ്, ​കാർഡ് പുതുക്കൽ, ​തെറ്റ് തിരുത്തൽ, പുതിയ വിവരങ്ങൾ ചേർക്കൽ, ആധാർ മൊബൈൽ ബന്ധിപ്പിക്കൽ

​ആവശ്യമായ രേഖകളും ഫീസും:

​പുതിയ ആധാർ കാർഡ്: സൗജന്യം. (ആവശ്യമുള്ള രേഖകൾ: ജനന സർട്ടിഫിക്കറ്റ്, കൂടെ വരുന്ന രക്ഷകർത്താവിന്റെ ആധാർ കാർഡ്).

​ആധാർ കാർഡ് പുതുക്കൽ: 5 മുതൽ 7 വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയും നിർബന്ധിത പുതുക്കൽ സൗജന്യം. മറ്റുള്ളവർക്ക് 125 രൂപ.

​ആധാറിലെ തെറ്റുകൾ തിരുത്തുന്നതിന്: 75 രൂപ. ഫോട്ടോ ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിന് 125 രൂപയുമാണ് ഫീസ്.

​തെറ്റുതിരുത്തൽ ആവശ്യമായ രേഖകൾ:

​പേരിലെ തെറ്റുകൾ തിരുത്തുന്നതിന്: എസ്.എസ്.എൽ.സി ബുക്ക് (ഫോട്ടോ പതിപ്പിച്ചത്), ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, തൊഴിൽ കാർഡ്, സർക്കാർ സർവീസ് ഐഡന്റിറ്റി കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (അഡ്രസ്സും ഫോട്ടോയും ഉള്ളത്).

​ജനന തീയതി തിരുത്തുന്നതിന്: ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി ബുക്ക്, പാസ്പോർട്ട്.

​അഡ്രസ്സ് തിരുത്തുന്നതിന്: പാസ്പോർട്ട്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, മ്യാരേജ് സർട്ടിഫിക്കറ്റ്, തൊഴിൽ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (ഫോട്ടോ പതിപ്പിച്ചത്).

​⚠️ ശ്രദ്ധിക്കുക: തെറ്റുകൾ തിരുത്തുവാൻ UIDAI നിർദ്ദേശിച്ചിരിക്കുന്ന 2 രേഖകൾ നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!