camera
സ്ഥി​ര​മാ​യി കാ​ട്ടാ​ന​ശ​ല്യവും ഉ​​ണ്ടെ​ന്ന് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു

കോ​ത​മം​ഗ​ലം: വീ​ട്ടു​മു​റ്റ​ത്ത് ക​ടു​വ​യെ ക​ണ്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വീ​ടി​നോ​ട് ചേ​ർ​ന്ന് മൂ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. പി​ണ​വൂ​ർ​ക്കു​ടി മു​ക്ക​ത്ത് താ​മ​സി​ക്കു​ന്ന സ്വ​പ്ന കൃ​ഷ്ണ​നാ​ണ് ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ടു​വ​യെ ക​ണ്ടെ​ന്ന് കാ​ണി​ച്ച് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ സ്വ​പ്‌​ന​യു​ടെ വീ​ട്ടു​മു​റ്റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. സ്ഥി​ര​മാ​യി കാ​ട്ടാ​ന​ശ​ല്യം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പു​റ​മെ ക​ടു​വ​യെ കൂ​ടി ക​ണ്ട​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും നാ​ട്ടു​കാ​ർക്ക് ഭ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!