camp
നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ച​തി​ൽ ര​ണ്ട് ക്യാ​മ്പു​ക​ൾ തു​ട​രു​ന്നു

കോ​ത​മം​ഗ​ലം: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്ത് കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ച​തി​ൽ ര​ണ്ട് ക്യാ​മ്പു​ക​ൾ തു​ട​രു​ന്നു.

മ​ഴ ശ​മി​ച്ച​തോ​ടെ ര​ണ്ട് ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് ആ​ളു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. നേ​ര്യ​മം​ഗ​ല​ത്ത് ര​ണ്ടും കു​ട്ട​മ്പു​ഴ​യി​ലും കോ​ത​മം​ഗ​ലം ടൗ​ണി​ലും ആ​ണ് ക്യാ​മ്പു​ക​ള്‍ തു​റ​ന്ന​ത്. നേ​ര്യ​മം​ഗ​ലം ഗ​വ. ഹൈ​സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രും നീ​ണ്ട​പാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ ക്യാ​മ്പി​ല്‍ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രും കു​ട്ട​മ്പു​ഴ സ​ത്ര​പ്പ​ടി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രും കോ​ത​മം​ഗ​ലം ടൗ​ണ്‍ യു​പി സ്‌​കൂ​ളി​ല്‍ ജ​വ​ഹ​ര്‍ ന​ഗ​റി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലെ 12 പേ​രു​മാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ല്‍ കു​ട്ട​മ്പു​ഴ​യി​ലേ​യും കോ​ത​മം​ഗ​ല​ത്തേ​യും ക്യാ​മ്പു​ക​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. നീ​ണ്ട​പാ​റ ബോ​ധി​നി​പ്പ​ടി​യി​ല്‍ വ​ന​ത്തി​ല്‍ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മീ​പ​ത്തെ കു​ടും​ബ​ങ്ങ​ലെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ വ​ന​ത്തി​ല്‍​നി​ന്ന് മ​ല​വെ​ള്ള​വും ക​ല്ലും മ​ണ്ണും പു​ര​യി​ട​ത്തി​ലേ​ക്ക് സ​മീ​പ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.

വ​ന​ത്തി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ന​ഗ​രം​പാ​റ സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍​നി​ന്നാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​ത്. നേ​ര്യ​മം​ഗ​ലം റേ​യ്ഞ്ച് ഓ​ഫി​സ​ര്‍ റ​വ​ന്യു അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചാ​ണ് ആ​ളു​ക​ളെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ഴ ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. ഇ​ടു​ക്കി റോ​ഡി​ല്‍ നേ​ര്യ​മം​ഗ​ലം മു​ത​ല്‍ നീ​ണ്ട​പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്ത് മു​മ്പും ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!