ജില്ലയിൽ ഓറഞ്ച് അലർട്ട്
കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ താലൂക്കിലെ വെള്ളൂർകുന്നം വില്ലേജിലെ കടാതി സൺഡേ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി വെള്ളൂർകുന്നം വില്ലേജിലെ എട്ടു കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പിൽ എട്ടു പുരുഷൻമാരും 9 സ്ത്രീകളും രണ്ടു കുട്ടികളുമാണ് ഇപ്പോഴുള്ളത്
