areeckal waterfalls
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) ആണ് ഉത്തരവിറക്കിയത്.

കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) ആണ് ഉത്തരവിറക്കിയത്. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ചത്.

കോതമംഗലം ഭൂതത്താൻകെട്ട് ഡാം പരിസരം, അരീക്കൽ വെള്ളച്ചാട്ടം, മലയോര വിനോദസഞ്ചാര മേഖലകൾ, നദീതീരങ്ങളിലെ പാർക്കുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ടൂറിസം കേന്ദ്രങ്ങളും അടച്ചു.

ജില്ലയുടെ കിഴക്കൻ മേഖലകളായ കോതമംഗലം, കുട്ടമ്പുഴ ഭാഗങ്ങളിൽ പെയ്യുന്ന അതിശക്തമായ മഴയും, മൂവാറ്റുപുഴ, തൊടുപുഴ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതുമാണ് പ്രധാന കാരണം

ജലാശയങ്ങളിൽ ഇറങ്ങുന്നതിനും, വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനും, മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾക്കും കർശന വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!