കോതമംഗലം : കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച് നിർമ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി മുൻ എം എൽ എ ആന്റണി ജോൺ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി 26 ഗ്രാമീണ റോഡുകളും മുനിസിപ്പാലിറ്റിയിലെ 4 റോഡുകളും ഉൾപ്പെടെ 30 ഗ്രാമീണ റോഡുകൾക്കായിട്ട് 620.96 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. അതിൽ 414.65 ലക്ഷം രൂപ ചിലവഴിച്ച് 20 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കോഴിപ്പിള്ളി പാലം പള്ളിപ്പടി റോഡ് – 47.15 ലക്ഷം,ഇടപ്പനപ്പടി പള്ളിക്കൽ കാവ് റോഡ് – 23 ലക്ഷം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ മാളികേ പീടിക ഇരമല്ലൂർ റോഡ്- 19.5 ലക്ഷം, ഹൈസ്കൂൾ പടി കാട്ടാംകുഴി റോഡ് – 19.5 ലക്ഷം, മേയ്ക്കരപ്പടി 314 റോഡ് – 15 ലക്ഷം, പള്ളിപ്പടി 314 റോഡ് – 15 ലക്ഷം,തൃക്കാരിയൂർ ആനക്കൂട്ടുങ്ങൾ റോഡ് -17 ലക്ഷം. കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ ചേറങ്ങനാൽ -തൈക്കാവും പടി റോഡ് – 38 ലക്ഷം.

പിണ്ടിമന ഗ്രാമപഞ്ചായത്തിലെ മുത്തംകുഴി -അടിയോടി- ഹൈക്കോട്ട് കവല റോഡ് 20 ലക്ഷം, ഭൂതത്താൻകെട്ട് ഇല്ലിത്തണ്ട് റോഡ് ഭൂതത്താൻകെട്ട് വേട്ടാം പാറ ഡീവിയേഷൻ റോഡ് – 22 ലക്ഷം.
കീരംപാറ ഗ്രാമപഞ്ചായത്തിലെ സെന്റ് ജോർജ്ജുംപ്പടി കല്ലാനിക്കൽ പടി റോഡ് -15 ലക്ഷം.

പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ മുള മാരിച്ചിറ പൈമറ്റം റോഡ്- 19 ലക്ഷം,
കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ നെല്ലിമറ്റം കണ്ണാടിക്കോട് റോഡ് – 19.5 ലക്ഷം, നെല്ലിമറ്റം നെടുമ്പാറ റോഡ്- 20 ലക്ഷം, പുത്തൻകുരിശ് -ആശാത്തിപ്പടി 17 ലക്ഷം ,നായ്ക്കമാവുടിപ്പടി ഹൈസ്കൂൾ വട്ടോളിക്കുന്ന് 25 സെന്റ് യാക്കോബിറ്റ് പള്ളി റോഡ്-17 ലക്ഷം, ഊന്നുകൽ സ്റ്റേഡിയം പറമ്പത്ത് പ്പടി റോഡ് – 17 ലക്ഷം,
കോതമംഗലം മുൻസിപ്പാലിറ്റിയിലെ
വിളയാൽ – തെക്കേ വെണ്ടുവഴി റോഡ്- 19.5 ലക്ഷം, ഇലവനാട് – ചാലുങ്കൽ റോഡ് – 15 ലക്ഷം,അമ്പലപ്പറമ്പ് – നാടുകാണി റോഡ് – 19.5 ലക്ഷം.

എന്നിങ്ങനെ 20 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുള്ളത്. ഈ പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി ഇനി 10 റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിക്കാനുള്ളത്.ടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡുകളുടെ പരിപാലന ചുമതല 5 വർഷത്തേക്ക്( വൈകല്യ ബാധ്യത കാലയളവ്) കരാറുകാരനാണ്.

വാരപ്പെട്ടി പഞ്ചായത്തിലെ മുട്ടത്തുപ്പടി പമ്പ് ഹൗസ് റീ ലിസ്റ്റ് റോഡ്-22.90 ലക്ഷം,നെല്ലിക്കുഴി പഞ്ചായത്തിലെ വായനശാലപ്പടി തോട്ടുമുഖം റോഡ് – 15 ലക്ഷം, കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ വടാശ്ശേരി പാടം റോഡ് -20 ലക്ഷം, കീരംപാറ പഞ്ചായത്തിലെ പാലമറ്റം കഴുതപ്പാറ റോഡ് – 20 ലക്ഷം, കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറ മുസ്ലിം പള്ളി ഫോറസ്റ്റിംഗ് റോഡ് – 22.93 ലക്ഷം, താലിപ്പാറ മാമലക്കണ്ടം റോഡ് – 23.06 ലക്ഷം, ഞായപ്പിള്ളി കൊട്ടിശ്ശേരി കുടി പാലപ്പിള്ളിൽ റോഡ് – 22.92 ലക്ഷം. പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപടി വെയിറ്റിംഗ് ഷെഡ് മടിയിറച്ചാൽ റോഡ് – 20 ലക്ഷം, അമ്പിളിക്കവല പരുത്തിമാലി റോഡ് – 20 ലക്ഷം,കോതമംഗലം മുനിസിപ്പാലിറ്റിയിലെ കരിങ്ങഴ – ആലപ്പടി റോഡ് -19.5 ലക്ഷം എന്നിങ്ങനെ 206.31 ലക്ഷം
രൂപ ചിലവഴിച്ചുള്ള 10 റോഡുകളുടെ നിർമ്മാണമാണ് പൂർത്തീകരിക്കാനുള്ളത്.

പലയിടങ്ങളിലും ജലജീവൻ മിഷന്റെ (JJM) കുടിവെള്ള പൈപ്പ് ലൈൻ ഇടൽ ജോലികൾ നടക്കുന്നതിനാലും,ചില മേഖലകളിൽ ഗ്രാമീണ സ്വതന്ത്ര കുടിവെള്ള പദ്ധതികളുടെ നിർമ്മാണം നടക്കുന്നതിനാലും,കരാറുകാർ വർക്ക് ഏറ്റെടുക്കാൻ വൈകിയ സാഹചര്യത്തിലുമാണ് നിർമ്മാണം വൈകുന്നത് . ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകൾ 7.5 കോടി രൂപ ചിലവഴിച്ച് നവീകരിച്ചിരുന്നതായും മുൻ എം എൽ എ ആന്റണി ജോൺ പറഞ്ഞു

