Untitled - 30 July 2026 at 19.50.32
കോതമംഗലം റോട്ടറി ക്ലബ്ബിനെ അഭിനന്ദിച്ചു കൊണ്ടും ഉള്ള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല റോട്ടറി ക്ലബ്ബിന് അയച്ച സന്ദേശം വേദിയിൽ വായിച്ചു

കോതമംഗലം:  കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണ ത്തോടെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തൂഫാൻ വാരിയർ ബാഡ്ജിന്റെ വിതരണവും ബോധവത്കരണ സെമിനാറും കോതമംഗലം റോട്ടറി ഭവനിൽ സംഘടിപ്പിച്ചു. 
കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖ് എ. സ്കൂൾ വിദ്യാർത്ഥികൾക്ക് തൂഫാൻ വാരിയർ  ബാഡ്ജുകളുടെയും സെമിനാറിന്റെ ഉദ്ഘാടനവും നിർവഹിച്ചു. നമ്മൾ ലഹരി മുക്ത സമൂഹത്തിനായി പോരാടുന്ന യോദ്ധാക്കളാണ് എന്ന തിരിച്ചറിവോടെ നന്മ, തിന്മകളെ ചെറുത്ത് തോൽപ്പിക്കാനാകണം എന്ന് അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ്  ജെബിൻ എം പുതുക്കയിൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ കുട്ടികളിലും യുവാക്കളിലും, സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിനൊട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന, ഈ സാമൂഹ്യവിപത്തിനെതിരെ പോരാടുന്ന കോതമംഗലം റോട്ടറി ക്ലബ്ബിനെ അഭിനന്ദിച്ചു കൊണ്ടും ഉള്ള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല റോട്ടറി ക്ലബ്ബിന് അയച്ച സന്ദേശം ഡോ. എബിൻ റ്റി എം വേദിയിൽ വായിച്ചു. ലഹരിക്കെതിരെയുള്ള റോട്ടറിയുടെ ലഹരിമുക്ത പ്രതിജ്ഞ പ്രൊഫ. ഡോ. ഷാജൻ കുര്യാക്കോസ് ചൊല്ലിക്കൊടുത്തത് ഏവരും ഏറ്റുചൊല്ലി. പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയ സോണി തോമസ്, ജോയി പോൾ, തുടർ പ്രൊജക്ടുകളുടെ ചെയർമാൻ അഡ്വ കെ ഐ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബേസിൽ കൊറ്റാഞ്ചേരിയിൽ സ്വാഗതവും ഷാലു ജെബിൻ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!