കോതമംഗലം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ (KSKTU) നേതൃത്വത്തിലാണ് വിപുലമായ പരിപാടികളോടെ അത്തം ആഘോഷിച്ചത്. രാവിലെ മുഴുവൻ യൂണിറ്റുകളും കേന്ദ്രീകരിച്ചുള്ള പൂക്കളം മത്സരം, അതിന്റെ തുടർച്ചയിൽ കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ബാങ്ക് അങ്കണത്തിലുമായി വനിതകളുടെ വടംവലി,കസേരകളി,സുന്ദരിക്ക് പൊട്ടുതൊടൽ,മെഴുകുതിരി കത്തിക്കൽ,വെള്ളം കുടി മത്സരം തുടങ്ങിയ കായിക മത്സരങ്ങളും,നാടൻപാട്ട് (സിംഗിൾ,)നാടൻപാട്ട് (ഗ്രൂപ്പ്),സിനിമാ ഗാനങ്ങൾ തുടങ്ങിയ കലാ മത്സരങ്ങളും ആഘോഷത്തോടാനുബന്ധിച്ച് സംഘടിപ്പിച്ചു .
അത്താഘോഷം മുൻ എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. KSKTU പ്രസിഡന്റ് നവീൻകുമാർ എം. സി അധ്യക്ഷത വഹിച്ചു.മുനി.പ്രതിപക്ഷനേതാവ് സി. പി. എസ്. ബാലൻ,മുനി. കൗൺസിലർമ്മാരായ ആദർശ് കുര്യാക്കോസ്, പി. ആർ. ഉണ്ണികൃഷ്ണൻ,അരുൺ പി. ബോബൻ,സീത വിജയൻ,മരിയ രാജു,ഷിബി ബാബു, KSKTU ഏരിയാ സെക്രട്ടറി കെ. പി. മോഹനൻ,CPI(M) LC സെക്രട്ടറി ജോണി കുര്യപ്പ് ,KSKTU ഏരിയാ പ്രസിഡന്റ് എ. വി. ജോർജ്ജ്, SCB 354 പ്രസിഡന്റ് കെ. കെ. വർഗ്ഗീസ്,KSKTU ഏരിയാ കമ്മിറ്റിയംഗം രാധാമോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
കെ എസ് കെ ടി യു സെക്രട്ടറി ഐബി കെ വി സ്വാഗതവും KSKTU വില്ലേജ് കമ്മിറ്റിയംഗം ഒ. എ. സജി നന്ദിയും രേഖപ്പെടുത്തി.മത്സര വിജയി ടീമുകൾക്കും മത്സരാർത്ഥികൾക്കും ട്രോഫിയും ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കെ എസ് കെ ടി യു കോതമംഗലം മുൻസിപ്പൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയാണ് അത്താഘോഷം സംഘടിപ്പിച്ചത്.
