nila
പുരസ്കാര വിതരണം കോതമംഗലം MLA ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു

നേര്യമംഗലം: KV. ജീവൻ അനുസ്മരണവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ നേര്യമംഗലം സർക്കാർ സ്കൂളിനുള്ള ആദരവും നിള ചാരിറ്റബിൾ സൊസൈറ്റിയുടെ ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയ നിളയിലെ അംഗങ്ങളുടെ മക്കൾക്കും നേര്യമംഗലം സ്കൂളിലെ വിദ്യാർത്ഥികൾക്കുമുള്ള പുരസ്കാര വിതരണം കോതമംഗലം MLA ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.

നേര്യമംഗലം നിളയിൽ നടന്ന ചടങ്ങിൽ നിള പ്രസിഡന്റ് K.K. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ E.A. ഹനീഫ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ P.K. അലിയാർ, സൈജന്റ് ചാക്കോ, ബാബു പോൾ, ജോസ് സവിത, V.N. രാമചന്ദ്രൻ നായർ, ജയ്മോൻ ജോസ്, K.E. ജോയി (കോൺഗ്രസ്സ്), ഹാജി M.K. നാസറുദ്ധീൻ ബദരി (മുസ്‌ലിം ലീഗ്), സിറിൽ ദാസ് (സി.പി.ഐ), E.M. സഞ്ജീവ് (ബി.ജെ.പി), ബിജു പുള്ളിയിൽ (മർച്ചന്റ് അസോസിയേഷൻ), ജീവന്റെ കുടുംബാംഗം കോമളം ബാബു, സുധീർ പാലക്കൂന്നേൽ, M.U. സജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് ഷെമീർ മീരാൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!