antony
തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന രണ്ട് റോഡുകളുടെയും ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വികസനമാണ് ഇതോടെ സാധ്യമാകുന്നതെന്നും ആന്റണി ജോൺ പറഞ്ഞു

കോതമംഗലം: കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ ആന്റണി ജോൺ പ്രസ്താവനയിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാറുകാരന് സൈറ്റ് ഹാൻഡ് ഓവർ ചെയ്തു . ഊന്നുകൽ -തേൻകോട് റോഡിന്റെയും , ചാത്തമറ്റം – ഊരംകുഴി റോഡിൽ കുത്തുകുഴി കുടമുണ്ട മുതൽ കോഴിപ്പിള്ളി കുടമുണ്ട വരെയും ,പിടവൂർ മുതൽ ഇഞ്ചൂർ പള്ളിപ്പടി വരെയും 6.25 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചിരുന്നത്.

നിലവിൽ മൂന്നര മീറ്റർ വീതിയിലുള്ള റോഡ് അഞ്ചര മീറ്റർ വീതിയിലേക്ക് വർധിപ്പിച്ച് ബി എം ആൻഡ് ബി സി ടാറിങ് ചെയ്താണ് റോഡ് നവീകരിക്കുന്നത്. ആവശ്യമായ ഇടങ്ങളിലെല്ലാം കൾവേർട്ടുകളും,ഡ്രൈനേജ്,ഐറിഷ് ഡ്രൈൻ , വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തൽ, സംരക്ഷണഭിത്തി നിർമ്മാണം,ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾക്കൊള്ളിച്ചാണ് ആധുനീക നിലവാരത്തിൽ നവീകരിക്കുന്നത്.

തികച്ചും ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന രണ്ട് റോഡുകളുടെയും ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വികസനമാണ് ഇതോടെ സാധ്യമാകുന്നതെന്നും ആന്റണി ജോൺ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!