നിർധന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ
കോതമംഗലം: കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു ഇന്നലെ രാവിലെ കത്തി നശിച്ചനിലയിൽ കണ്ടത്.
നിർധന കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഓട്ടോറിക്ഷ. വീട്ടിലേക്ക് വണ്ടി പോകാൻ വഴിയില്ലാത്തതിനാൽ വഴിയരികിലാണ് പാർക്ക് ചെയ്തിരുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്നും, നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകണമെന്നും കാണിച്ച് ബെന്നി കുട്ടമ്പുഴ പൊലിസിൽ പരാതി നൽകി.
