uparashtapathi
ഞായറാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ നഗരത്തിൽ ദേശീയപാത 544, കളമശേരി എസ്‍സിഎംഎസ് മുതൽ ടിവിഎസ് ജംക്‌ഷൻ വരെയും മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്‌ഷൻ മുതൽ തോഷിബ ജംക്‌ഷൻ വരെയും സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.

  • ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികൾ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്‌ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി ചേരാനല്ലൂർ ജംക്‌ഷനിൽ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.
  • പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്കു വരുന്ന വണ്ടികൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംക്‌ഷനിൽ എത്തണം
  • കളമശേരി എസ്‌സിഎംഎസ് ജംക്‌ഷൻ മുതൽ കളമശേരി ടിവിഎസ് ജംക്‌ഷൻ വരെയും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കൽ കോളജ് റോഡ്, സീപോർട്ട് എയർപോർട്ട് റോഡിലെ തോഷിബ ജംക്‌ഷൻ മുതൽ ഇൻഫോ പാർക്ക് വെസ്റ്റ് ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ്ങും വഴിയോര കച്ചവടവും അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!