death
ഇന്ന് പുലർച്ചെയാണ് സംഭവം

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്. ആളൊഴിഞ്ഞ പറമ്പിലാണ് ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്. സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബികയെ വെട്ടുകത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!