അങ്കമാലി കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകക്ക് താമസിക്കുന്ന മറ്റൂർ പയ്യപ്പിള്ളി വീട്ടിൽ മനുവിനെയാണ് (30) അങ്കമാലി പൊലീസ് പിടികൂടിയത്. പാറക്കടവ് പുളിയനം ഹൈസ്കൂളിന് സമീപം തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം.

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ പ്രതി വീടിന്റെ മുറ്റത്തെത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ നിന്ന് മാലപൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി ടി. .ആർ. രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേകം ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പൊട്ടിച്ച മാല വിൽപ്പന നടത്തിയ കാലടിയിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മാല വിറ്റ് കിട്ടിയ പണം ഉപയോഗിഗിച്ച് ബൈക്ക് വാങ്ങി, ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അങ്കമാലി ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐ മാരായ കെ. പ്രദീപ്കുമാർ, അശറഫ് ഷെഫീക്ക്, അജിത് കുമാർ, സി.പി.ഒ മാരായ അജിത തിലകൻ, രഞ്ജിത്, സോളമൻ, അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

