ration card
കുടുംബത്തിലെ ഓരോ വ്യക്തിക്കും 7 കിലോ ഗ്രാം വീതമായിരിക്കും ഭക്ഷ്യധാന്യം അനുവദിക്കുക.

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന അന്ത്യോദയ അന്ന യോജന (AAY) പദ്ധതിയില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2013ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിലെ നിയമപ്രകാരം, മഞ്ഞ കാര്‍ഡുള്ള ഒരു കുടുംബത്തില്‍ എത്ര അംഗങ്ങളുണ്ടെന്നത് പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കാറുണ്ട്. എന്നാല്‍ പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ രീതി മാറും. ഇനി മുതല്‍ കുടുംബത്തിലെ ഓരോ വ്യക്തിക്കും 7 കിലോ ഗ്രാം വീതമായിരിക്കും ഭക്ഷ്യധാന്യം അനുവദിക്കുക. അതേസമയം, ഒരു കുടുംബത്തിന് പരമാവധി ലഭിക്കാവുന്ന റേഷന്‍ വിഹിതം 35 കിലോയായി തന്നെ പരിമിതപ്പെടുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!