കൊച്ചി : അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിന്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണന്‍ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ പിതാവിന്റെയും അമ്മയുടെയും കുഞ്ഞിന്റെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.
മൂവാറ്റുപുഴയാറില്‍ വെള്ളിയാഴ്ചയാണ് സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചത്. മിനിമോള്‍ക്ക് കാഴ്ച പരിമിധിയുണ്ടായിരുന്നു. പിറവത്തേക്ക് വന്ന കുടുംബത്തേ സന്തോഷത്തോടെ പാര്‍ക്കിന്റെ ഭാഗത്ത് കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ തിരിച്ചു പോകുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്.
വൈകുന്നേരത്തോടെയാണ് അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് മൂവാറ്റുപുഴ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. മുളംകുളം പാലത്തിന് സമീപമായിരുന്നു സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
