February 6, 2026
wagamn arrest

വാഹന പരിശോധനയ്ക്കിടെയാണ് 50 ഗ്രാം എംഡിഎംഐ, 2.970 ഗ്രാം ഹഷിഷ് ഓയിൽ, 5 ഗ്രാം കഞ്ചാവ് എന്നിവയുമായി കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രാവൺ താര (24) എന്നിവർ പിടിയിലായത്. തുടർന്ന് ഇവർ താമസിച്ചിരുന്ന റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 3.75 ലക്ഷം രൂപയും കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. 


ശ്രാവൺ താരയുടെ ഭർത്താവ് ശ്രീമോനെ 430 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം ആലപ്പുഴയിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. ശ്രീമോനും മുഹമ്മദ് ഫവാസും ചേർന്നാണ് ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതെന്നും പിടിയിലാകുന്ന ആശങ്കയെത്തുടർന്ന് ഇവർ ഒളിവിൽ കഴിയാൻ വാഗമണ്ണിലേക്ക് എത്തുകയായിരുന്നെന്നും എക്സൈസ് പറഞ്ഞു.

Sponsored

ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ പ്രിൻസ് ബാബു, അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ്കുമാർ, ഇൻസ്പെക്ടർ മിഥുൻ വിജയ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ബി.രാജകുമാർ, പ്രിവന്റീവ് ഓഫിസർ സത്യരാജ്, ഉദ്യോഗസ്ഥരായ ജോബി ചാക്കോ, ജയരാജ്, സിവിൽ രാമകൃഷ്ണൻ മണികണ്ഠൻ, മിഥുൻ, എ.കുഞ്ഞുമോൻ, അൻസാർ വനിത എക്സൈസ് ഓഫിസർ സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!