February 7, 2026
thankalam road

അ​ശാ​സ്ത്രീ​യ റോ​ഡ് നി​ർ​മാ​ണം മൂ​ലം മ​ണ്ണി​ടി​ഞ്ഞ് ര​ണ്ട് വീ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. തങ്ക​ളം – കോ​ഴി​പ്പി​ള്ളി പു​തി​യ ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന കൊ​ള്ളി​ക്കാ​ട് ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് ന​ട​ത്തി​വ​രു​ന്ന ബൈ​പ്പാ​സ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ നേ​ര​ത്തെ ത​ന്നെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് ഈ ​ഭാ​ഗ​ത്ത് മ​ണ്ണെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ ചെ​റി​യ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ കോ​ൺ​ക്രി​റ്റ് ഭി​ത്തി നി​ർ​മി​ക്കു​ക​യോ മ​റ്റ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് നി​ർ​മാ​ണം തു​ട​ർ​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.


നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ത​യു​ടെ അ​രി​കി​ലു​ള്ള ര​ണ്ട് വീ​ടു​ക​ളാ​ണ് ഇ​പ്പോ​ൾ അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള​ത്. വീ​ടു​ക​ളോ​ട് ചേ​ർ​ന്ന് വ​ലി​യ താ​ഴ്ച​യി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലും ഗേ​റ്റും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം​പതിക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​പ്പോ​ഴും മ​ണ്ണ് മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. മ​ഴ പെ​യ്താ​ൽ ഇ​നി​യും മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ണ്ട്.

Sponsored


പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​നി​സി​പ്പ​ൽ റോ​ഡ് മാ​സ​ങ്ങ​ളാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ട്ടുകാർ ആ​വ​ശ്യ​പ്പെ​ട്ടു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!