Untitled - 31 December 2025 at 00.31.12 (1)
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍മന്ത്രിയുമായ ടി യു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കോതമംഗലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എംഎല്‍എ ആയിരുന്നത്

ഈ മാസം 12-ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പി ജെ ജോസഫിനെതിരെ വിമാനയാത്രയിലെ ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിലെ മന്ത്രിസഭയില്‍ അദ്ദേഹം അംഗമാകുന്നത്. പി ജെ ജോസഫിന്റെ വിശ്വസ്തനായാണ് പി യു കുരുവിള അറിയപ്പെട്ടിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണം പി യു കുരുവിളയ്‌ക്കെതിരെ വരികയും അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വരികയുമാണ് ഉണ്ടായത്. പിന്നീട് മോന്‍സ് ജോസഫാണ് മന്ത്രിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!