February 8, 2026
polling booth
തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചിട്ടുണ്ട്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ൽ ഉ​ള്ള​ത് 3021 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍. ഇ​തി​ല്‍ 2179 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും 489 എ​ണ്ണം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും 354 എ​ണ്ണം കോ​ര്‍​പ​റേ​ഷ​നി​ലു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി 4650 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 11,660 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും സ​ജ്ജ​മാ​ക്കി.തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പൊ​തു​നി​രീ​ക്ഷ​ക​ന്‍ ഷാ​ജി വി. ​നാ​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ചേ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന് ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സു​നി​ല്‍ മാ​ത്യു അ​റി​യി​ച്ചു.

82 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, 13 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 14 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഒ​രു കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ആ​കെ 111 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത് മൊ​ത്തം 12,000 ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടുമെന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. ശ്യാ​മ ല​ക്ഷ്മി അ​റി​യി​ച്ചു.

Sponsored

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സ്റ്റോ​ര്‍ റൂ​മി​ല്‍ നി​ന്ന് പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് ക​ര്‍​ശ​ന​മാ​യ പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണറും റൂ​റ​ല്‍ എ​സ്പിയും അ​റി​യി​ച്ചു. പ്ര​ശ്‌​ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഹ​രി​ത ച​ട്ടം പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ത്തെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചിട്ടുണ്ട്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!