അങ്കമാലി: ഇടമലയാർ ഇറിഗേഷൻ പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർ കോൺട്രാക്ട് ലൈസൻസിനുള്ള അപേക്ഷകനിൽനിന്നും കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടിയിൽ. അങ്കമാലി സ്വദേശി എം. വിത്സൺ എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇന്നലെ അങ്കമാലി ഓഫീസിലായിരുന്നു വിജിലൻസിന്റെ പരിശോധന.

അപേക്ഷകനിൽ നിന്നും കോൺട്രാക്ട് ലൈസൻസിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയായിരുന്നു വിത്സനെ പിടികൂടിയത്. ഇയാളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ചും വരുംദിവസങ്ങളിൽ വിജിലൻസ് പരിശോധന നടത്തും.

വിജിലൻസ് കൊച്ചി യൂണിറ്റാണ് ഇയാളെ വളരെ തന്ത്രപരമായി കുടുക്കിയത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇയാളെ ഓഫീസിൽ വച്ച് വിശദമായി ചോദ്യം ചെയ്തു. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു

