February 8, 2026
ma12
സ്വയം പ്ലസ് കോഴ്സുകൾ നടത്താൻ കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ നാല് കോളേജുകളിൽ ഒന്നാണ് എം. എ. കോളേജ്.

കോതമംഗലം : വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോമായ “സ്വയം പ്ലസുമായി” കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കൈകോർക്കുന്നു.സ്വയം പ്ലസ് പ്ലാറ്റ് ഫോം നടപ്പിലാക്കുന്ന നോഡൽ ഏജൻസിയായ ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി(ഐ ഐ ടി മദ്രാസ്)ക്യാമ്പസിൽ നടന്ന ചടങ്ങിൽ സ്വയം പ്ലസ് ദേശീയ കോർഡിനേറ്ററും, ഐ ഐ ടി മദ്രാസ് ഡീനുമായ പ്രൊഫ. സാരഥി ആർ ധാരണാപത്രം എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും, അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസിനും കൈമാറി.കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രോഹിത് ത്രിപാഠി
ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.സ്വയം പ്ലസ് കോഴ്സുകൾ നടത്താൻ കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ നാല് കോളേജുകളിൽ ഒന്നാണ് എം. എ. കോളേജ്.
മികച്ച വ്യവസായ സ്ഥാപനങ്ങളിൽ നിന്നും അക്കാദമിക് സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ അധിഷ്ഠിതവും നൈപുണ്യ വികസന കോഴ്സുകളും നൽകുന്നതിനായിട്ടാണ് സ്വയം പ്ലസ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചത്.ഇത് വിദ്യാർത്ഥികളുടെ കരിയർ വളർച്ച ലക്ഷ്യമിട്ടുള്ള കോഴ്സുകൾക്ക് ഊന്നൽ നൽകുന്നു.വിവിധ കമ്പനികളുമായി സഹകരിച്ച് വ്യവസായവുമായി ബന്ധപ്പെട്ട നൈപുണ്യങ്ങൾ പഠിപ്പിക്കുന്നതുവഴി, വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.അക്കാദമിക് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, ഇന്നത്തെ വേഗതയേറിയ ലോകത്തിലെ പഠിതാക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വയം പ്ലസ്, തൊഴിൽ നൈപുണ്യവും,പ്രൊഫഷണൽ കോഴ്‌സുകളും, വാഗ്ദാനം ചെയ്യുന്നു. കോഡിംഗും പ്രോഗ്രാമിംഗും മുതൽ സംരംഭകത്വവും നേതൃത്വവും വരെ, ഈ നൂറ്റാണ്ടിൽ വിജയിക്കാൻ ആവശ്യമായ കഴിവുകളും അറിവും ഉപയോഗിച്ച് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു.
വിദ്യാഭ്യാസത്തിൽ പരിവർത്തനം വരുത്തുന്നതിനും പഠിതാക്കളെ ശാക്തീകരിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവുമെല്ലാം കണ്ടുകൊണ്ടാണ് സ്വയം പ്ലസ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.ഈ കോഴ്സ് എം. എ. കോളേജിലെ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാകുമെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!