ആലുവ : പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരി സർക്കുലർ കവലയിൽ കാർ കാനയിലേക്ക് വീണു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കുട്ടമശേരി ഓൺലൈൻ പരീക്ഷ സെന്ററിൽ പരീക്ഷ കഴിഞ്ഞു മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനം റോഡരികിലേക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

താഴ്ചയുള്ള കുട്ടമശേരി ഇറിഗേഷൻ കനാലിലേക്കാണ് വീണത്. തൊടുപുഴ സ്വദേശിയും, മകളും, പേരക്കുട്ടിയും, ഡ്രൈവറുമാണുണ്ടായത്. ആർക്കും പരിക്കില്ല. കുട്ടമശേരി ഇറിഗേഷൻ കനാൽ പോകുന്ന റോഡിനോട് ചേർന്നുള്ള ഈ ഭാഗങ്ങളിൽ സ്ലാബില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

