Screenshot_2026-01-12-07-47-39-76_40deb401b9ffe8e1df2f1cc5ba480b12.jpg
പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

കോതമംഗലം: കുട്ടമ്പുഴയിൽ മുള്ളന്‍പന്നി ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കൂവപ്പാറ കീഴാലിപ്പടി താഴത്തെതൊട്ടിയില്‍ ടി.എന്‍. ബിജി(50)ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം.

കുട്ടമ്പുഴയിലെ ഇറച്ചിക്കട ജീവനക്കാരനായ ബിജി കടയിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. റോഡിനു കുറുകെ ഓടിയ മുള്ളന്‍പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നുവെന്ന് ബിജി പറഞ്ഞു.

ഫോൺ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കടയുടമ ഓട്ടോറിക്ഷയില്‍ ബിജിയെ കുട്ടമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!