karukadom accident
ക​റു​ക​ടം മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ള​ജി​നു മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

കോ​ത​മം​ഗ​ലം: ക​റു​ക​ട​ത്ത് ഇന്നോവ ‌കാ​റു​മാ​യി കൂ​ടി​യി​ടി​ച്ച ലോ​റി മ​റി​ഞ്ഞു. കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​റു​ക​ടം മൗ​ണ്ട് കാ​ര്‍​മ​ല്‍ കോ​ള​ജി​നു മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞു​വ​ന്ന കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ​യും പൊ​ടു​ന്ന​നെ ബ്രേ​ക്ക് ചെ​യ്ത​തി​ന്‍റെ​യും ആ​ഘാ​ത​ത്തി​ല്‍ ലോ​റി റോ​ഡി​ല്‍ മ​റി​ഞ്ഞു. കാ​ര്‍ ഡ്രൈ​വ​ർ ക​റു​ക​ടം സ്വ​ദേ​ശി മി​ഥു​ൻ​രാ​ജി​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് മു​ട്ട​യു​മാ​യി വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നൂ​റു​ക​ണ​ക്കി​ന് മു​ട്ട​ക​ള്‍ പൊ​ട്ടി റോ​ഡി​ല്‍ ഒ​ഴു​കി. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് റോ​ഡ് ശു​ചീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!