വർഷത്തിൽ 13 റീചാർജ് ഇനി വേണ്ട
മൊബൈൽ ഉപഭോക്താക്കളെ പിഴിഞ്ഞിരുന്ന ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് തന്ത്രത്തിന് പൂട്ടുവീഴുന്നു. ഇനിമുതൽ നിർബന്ധമായും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. കൊടിക്കുന്നിൽ സുരേഷ് എംപി പാർലമെന്റിൽ ഉയർത്തിയ ശക്തമായ ആവശ്യത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന ചൂഷണത്തിന് ഇതോടെ തിരശ്ശീല വീഴും.
