RUBBER SHEET
ഗോ​ഡോ​ണി​ലും വീ​ടു​ക​ളി​ലും സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന റ​ബ​ര്‍, ജാ​തി​ക്ക തു​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു വി​ല്‍​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

മൂ​വാ​റ്റു​പു​ഴ: റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ടാ​വായ ഇ​ടു​ക്കി അ​റ​ക്കു​ളം കു​ന്നേ​ല്‍ സു​ജി​ത്ത്(46) നെ​യാ​ണ് ക​ല്ലൂ​ര്‍​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലൂ​ര്‍​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്നും 380 കി​ലോ റ​ബ​ര്‍ ഷീ​റ്റ് ആ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. കാ​റി​ല്‍ യാ​ത്ര ചെ​യ്തു ഗോ​ഡോ​ണി​ലും വീ​ടു​ക​ളി​ലും സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന റ​ബ​ര്‍, ജാ​തി​ക്ക തു​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു വി​ല്‍​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും 400 കി​ലോ ജാ​തി​പ​രി​പ്പ് മോ​ഷ്ടി​ച്ച​തി​ന് ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സു​ണ്ട്.

സി​ഐ കെ. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്‌​ഐ മാ​ഹി​ന്‍ സ​ലിം, എ​എ​സ്‌​ഐ കെ.​ആ​ര്‍. ബി​നു, സി​പി​ഒ അ​ജിം​സ് എ​ന്നി​രു​ള്‍​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ​സം​ഘം മൂ​ല​മ​റ്റ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!