മൂവാറ്റുപുഴ: റബര്‍ ഷീറ്റ് മോഷ്ടാവായ ഇടുക്കി അറക്കുളം കുന്നേല്‍ സുജിത്ത്(46) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നും 380 കിലോ റബര്‍ ഷീറ്റ് ആണ് ഇയാള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. കാറില്‍ യാത്ര ചെയ്തു ഗോഡോണിലും വീടുകളിലും സൂക്ഷിച്ചുവയ്ക്കുന്ന റബര്‍, ജാതിക്ക തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ മോഷ്ടിച്ചു വില്‍ക്കുന്നതാണ് ഇയാളുടെ രീതി. തിടനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും 400 കിലോ ജാതിപരിപ്പ് മോഷ്ടിച്ചതിന് ഇയാളുടെ പേരില്‍ കേസുണ്ട്.
സിഐ കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്ഐ മാഹിന്‍ സലിം, എഎസ്ഐ കെ.ആര്. ബിനു, സിപിഒ അജിംസ് എന്നിരുള്‍പ്പെടുന്ന അന്വേഷണസംഘം മൂലമറ്റത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.
