CRIME
യു​വ​തി പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കൈ​യി​ല്‍ ക​ടി​ച്ച​തി​നു​ശേ​ഷം അ​വി​ടെ നി​ന്ന് ആ​ണ്‍ സു​ഹൃ​ത്തു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കൊ​ച്ചി: ആ​ണ്‍​സു​ഹൃ​ത്തി​നെ ക​ത്തി കാ​ണി​ച്ചു ഭ​യ​പ്പെ​ടു​ത്തി യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ (39), തി​രു​വ​ന​ന്ത​പു​രം ഇ​ട​വ സ്വ​ദേ​ശി ഡാ​നി​ഷ് (28)എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​മു​ള്ള കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഹോ​ട്ട​ല്‍ സ​മു​ച്ച​യ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ഒ​മ്പ​തോ​ടെ സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​യ യു​വാ​വും യു​വ​തി​യും മ​ഴ ന​ന​യാ​തി​രി​ക്കാ​ന്‍ ഈ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ക​യ​റി നി​ന്നു. മ​ഴ​മു​റു​കി​യ​പ്പോ​ള്‍ അ​വ​ര്‍ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക് ക​യ​റി. ആ ​സ​മ​യം പ്ര​തി​ക​ള്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ക​ളി​ലേ​ക്ക് പോ​യ സു​ഹൃ​ത്തു​ക്ക​ള്‍ ഇ​വ​ര്‍ ഇ​രി​ക്കു​ന്ന​ത് ക​ണ്ടി​ല്ലാ​യി​രു​ന്നു. ഇ​വ​ര്‍ പോ​യ​തി​നെ പി​റ​കെ പ്ര​തി​ക​ളും മു​ക​ളി​ലേ​ക്ക് എ​ത്തി. അ​വി​ടെ വ​ച്ചാ​ണ് സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ക​യും ക​ത്തി കാ​ണി​ച്ച ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്ന് യു​വ​തി പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ കൈ​യി​ല്‍ ക​ടി​ച്ച​തി​നു​ശേ​ഷം അ​വി​ടെ നി​ന്ന് ആ​ണ്‍ സു​ഹൃ​ത്തു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം ത​ന്നെ അ​വ​ര്‍ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് അ​വി​ടെ സ്ഥ​ല​ത്തെ​ത്തി. അ​പ്പോ​ഴേ​ക്കും പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​യ യു​വ​തി പ​രാ​തി ന​ല്‍​കാ​ന്‍ വി​മു​ഖ​ത കാ​ണി​ച്ചു​വെ​ങ്കി​ലും, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ്രേ​മാ​ന​ന്ദ കൃ​ഷ്ണ മു​ന്‍​കൈ​യെ​ടു​ത്ത് പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് പി​റ്റേ​ന്ന് ഉ​ച്ച​യോ​ടെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​രാ​ണ് പ്ര​തി​ക​ള്‍ എ​ന്ന​തി​ന് യാ​തൊ​രു തെ​ളി​വു​ക​ളും ഇ​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് പോ​ലീ​സ് നേ​രി​ട്ട വ​ലി​യ വെ​ല്ലു​വി​ളി. കു​റ്റ​കൃ​ത്യം ന​ട​ന്ന കെ​ട്ടി​ട​ത്തി​ല്‍ സി​സി​ടി​വി കാ​മ​റ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ നി​ന്നാ​ണ് കേ​സി​ന്‍റെ നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​ന്ന​ത്. ആ ​ബൈ​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സി​നെ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

പ്ര​തി​ക​ള്‍ വീ​ടു​ക​ളി​ല്‍ ക​യ​റാ​തെ ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രാ​ണ്. പി​ടി​യി​ലാ​യ ര​ണ്ടു പ്ര​തി​ക​ള്‍​ക്കു​മെ​തി​രേ മു​മ്പ് പ​ത്തി​ലേ​റെ കേ​സു​ക​ള്‍ ഉ​ണ്ട്. മു​ഖ്യ​പ്ര​തി​യാ​യ ഡാ​നി​ഷ് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട് ഓ​ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മു​ള്ള തോ​ട്ടി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യെ​ങ്കി​ലും പി​ന്നാ​ലെ എ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. എസ്ഐമാ​രാ​യ ഹ​രി​കൃ​ഷ്ണ​ന്‍, രാം​ലാ​ല്‍,ഷാ​ജി, സു​ബോ​ധ്, എഎസ്ഐ മോ​ളി, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ രാ​ജീ​വ്, മ​നീ​ഷ്, സി​പി​ഒ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഹ​രീ​ഷ്, വി​ജേ​ഷ്, എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!