police
പു​തു​യു​ഗം മു​ള​വൂ​ർ എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്ന് ക​മ​ന്‍റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൂ​വാ​റ്റു​പു​ഴ: വ​നി​താ ജ​ന​പ്ര​തി​നി​ധി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് അ​സീ​സ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നും അ​ധി​ക്ഷേ​പി​ക്കാ​നും ശ്ര​മി​ച്ച വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് .

മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ​മാ​ർ ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തും പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ർ​ദ​യ്ക്കു പ​ക​രം ചു​രി​ദാ​ർ ധ​രി​ച്ച് പൊ​തു​വേ​ദി​ക​ളി​ൽ എ​ത്തു​ന്ന​തും പ​രാ​മ​ർ​ശി​ച്ചാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മോ​ശ​മാ​യ രീ​തി​യി​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. സി​പി​എം മു​ള​വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്തി​ലെ ചി​ല വാ​ർ​ഡു​ക​ളി​ലെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട്ട ഫെ​യ്സ്ബു​ക് പോ​സ്റ്റി​ന്‍റെ കീ​ഴി​ലാ​ണ് പു​തു​യു​ഗം മു​ള​വൂ​ർ എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്ന് ക​മ​ന്‍റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!