nerimangalam
42 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള അ​ഞ്ച് സ്പാ​നു​ക​ൾ കൂ​ടി ചേ​ർ​ത്ത് ആ​കെ 214 മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​ള്ള പാ​ലം 13 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

കോ​ത​മം​ഗ​ലം: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബൗ​സ്ട്രിം​ഗ് ആ​ർ​ച്ച് ബ്രി​ഡ്ജ് (വി​ല്ലി​ന്‍റെ ഞാ​ൺ പോ​ലെ​യു​ള്ള ആ​ർ​ച്ച് പാ​ലം) നേ​ര്യ​മം​ഗ​ല​ത്ത് ഓ​ഗ​സ്റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. 42 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള അ​ഞ്ച് സ്പാ​നു​ക​ൾ കൂ​ടി ചേ​ർ​ത്ത് ആ​കെ 214 മീ​റ്റ​ർ നീ​ള​ത്തി​ൽ ഉ​ള്ള പാ​ലം 13 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ എ​ട്ട് മീ​റ്റ​ർ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നാ​യു​ള​ള വീ​തി​യാ​ണ്.

ഇ​പ്പോ​ഴു​ള്ള പാ​ല​ത്തി​ന് ആ​കെ നാ​ല് മീ​റ്റ​റാ​ണ് വീ​തി. ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത​യും നി​ർ​മി​ക്കും. നി​ല​വി​ൽ മൂ​ന്ന് ബൗ​സ്ട്രിം​ഗ് ആ​ർ​ച്ച് ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ലാ​മ​ത്തെ സ്പാ​നി​നു​ള്ള ആ​ർ​ച്ച് ഘ​ടി​പ്പി​ക്ക​ൽ ഈ ​ആ​ഴ്ച ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കും. തു​ട​ർ​ന്ന് അ​ഞ്ചാം ആ​ർ​ച്ചും ഘ​ടി​പ്പി​ച്ച് പാ​ല​ത്തി​ൽ പാ​കി​യി​ട്ടു​ള്ള സ്‌​റ്റീ​ൽ പ്ര​ത​ല​ത്തി​ൽ കോ​ൺ​ക്രീ​റ്റിം​ഗ് കൂ​ടി ചെ​യ്താ​ൽ പി​ന്നീ​ട് അ​ന്തി​മ ഘ​ട്ട​ത്തി​ൽ ഉ​ള്ള പ്ര​വ​ർ​ത്തി​ക​ൾ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ.

2027 മാ​ർ​ച്ച് വ​രെ ക​രാ​ർ ക​മ്പ​നി​ക്ക് കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഓ​ഗ​സ്റ്റി​ൽ ത​ന്നെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ മു​ര​ളി വ്യ​ക്ത​മാ​ക്കി​യ​താ​യി എം​പി പ​റ​ഞ്ഞു. ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, ജൈ​മോ​ൻ ജോ​സ്, ബേ​സി​ൽ പ​റേ​ക്കു​ടി, ലി​നോ തോ​മ​സ് എ​ന്നി​വ​രും എം​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!