ട്യൂഷന് പോയ 14 കാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്
പെരുമ്പാവൂർ• ട്യൂഷന് പോയ പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി സ്വദേശി ലുക്മാൻ ആണ് പിടിയിലായത്. വെങ്ങോല പോഞ്ഞാശ്ശേരി റോഡിൽ പുളിയാമ്പിള്ളിയിൽ വച്ചാണ് സംഭവം. ട്യൂഷന് പോയ 14 കാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്. ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിയെ മറികടന്നു പോയതിനുശേഷം തിരികെയെത്തി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ഒച്ച വച്ചപ്പോൾ ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തി കേസെടുത്തു. പോക്സോ നിയമപ്രകാരം കേസടുത്ത പെരുമ്പാവൂർ പോലീസ് ഇയാളെ പോഞ്ഞാശേരിയിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
