Untitled - 31 December 2025 at 00.31.12
എം. ജി. വിസി ഡോ. ഡി. മാവൂത് ഉദ്ഘാടനം ചെയ്യും

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും  തിങ്കളാഴ്ച്ച നടക്കും .

രാവിലെ 8 ന് കോളേജിലെ സെന്റ്.ജെയിംസ് ചാപ്പലിൽ വിശുദ്ധ കുർബാനയും, ഓർമ്മപ്പെരുന്നാളും, തുടർന്ന് 10ന് കോളേജിലെ ബസേലിയോസ്‌ പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ  ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ എം. എ. കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. ഡി. മാവൂത്  ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തും .

അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖപ്രഭാഷണം നടത്തും.മുൻ പ്രിൻസിപ്പൽ പ്രൊഫ. എം. കെ. ബാബു, എം. എ. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!