dory fish
ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.

കൊച്ചി: അറബിക്കടലിൽ പുതിയൊരു ആഴക്കടൽ മത്സ്യ ഇനത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.

‘ഇന്ത്യൻ ഡോറി’ എന്ന് പൊതുവായി അറിയപ്പെടുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇൻഡിക’ (Cyttopsis indica) എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ ഡോ. ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ട്രോളിങ് ബോട്ടുകളിൽ നിന്നാണ് പഠനത്തിനാവശ്യമായ ആറ് മത്സ്യങ്ങളുടെ സാമ്പിളുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചത്.

മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടുവരുന്ന ഇത്തരം മത്സ്യങ്ങളെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ‘സിറ്റോപ്സിസ് റോസിയ’ എന്ന വിഭാഗത്തിലായിരുന്നു ശാസ്ത്രലോകം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, വിശദമായ ജനിതക പഠനങ്ങളിലൂടെ ഇവ തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങൾ തിരിച്ചറിയുകയും ഇതൊരു പുതിയ ഇനമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!