കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രകവാടവും ഭജനമഠവും ഗസ്റ്റ് ഹൗസും

കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രകവാടവും ഭജനമഠവും ഗസ്റ്റ് ഹൗസും

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനകർമ്മവും നാമകരണവും നിർവ്വഹിക്കും

പെരുമ്പാവൂർ: കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായ ക്ഷേത്രകവാടം, ഭജനമഠം, ഗസ്റ്റ് ഹൗസ് എന്നിവയുടെ സമർപ്പണം വ്യാഴാഴ്ച രാവിലെ 10ന് നടക്കും. കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനകർമ്മവും നാമകരണവും നിർവ്വഹിക്കും.

9-ാം തിയതി രാവിലെ 6ന് മഹാഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10-ാം തിയതി ഗസ്റ്റ്ഹൗസിന്റെ പാലുകാച്ചൽ കർമ്മങ്ങൾക്ക് പെരുമ്പാവൂർ എം.എൽ.എ. മനോജ് മൂത്തേടൻ അധ്യക്ഷത വഹിക്കും.

ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഒക്കൽ ഇന്ദ്രപ്രസ്ഥ ബിൽഡേഴ്സ് ഉടമ ബിബിൻ കെ. എസ്., മുഖ്യശില്പിയും സ്ഥപതിയുമായ സി. ടി. മാരിയപ്പൻ, ക്ഷേത്രം പ്രസിഡന്റ് എച്ച്. പത്മനാഭൻ, സെക്രട്ടറി എം. കൃഷ്ണയ്യർ, ക്ഷേത്രം ഉപദേഷ്ടാവ് എം. എസ്. ഗണപതി അയ്യർ, മുൻ മേൽശാന്തി എം. ലക്ഷ്മണയ്യർ, മേൽശാന്തിമാരായ മഹേഷ് ലക്ഷ്മണൻ, കെ. ലക്ഷ്മണൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകായും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!