കോഴിക്കൂട്ടിൽക്കയറി രണ്ട് കോഴികളെ വിഴുങ്ങി
കോതമംഗലം: കോഴിക്കൂട്ടിൽക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ആയക്കാട് പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടിൽ വിശ്രമിക്കുമ്പോൾ കോഴിക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ആർആർടി ഉദ്യോഗസ്ഥൻ എം. റസാഖ്, പാമ്പുപിടുത്ത വിദഗ്ധൻ പി.ആർ. റെജിൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിടും.
