Untitled - 30 July 2026 at 19.50.32
മോഷണം നടത്തിയ ഇവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു

മൂവാറ്റുപുഴ• പേഴക്കാപ്പിള്ളി ഭാഗത്ത് പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പന നടത്തുന്ന കടയിൽ നിന്നും സ്പെയർ പാർട്സുകൾ മോഷണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരമല്ലൂർ  ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ  രാഹുൽ ( മുന്ന 29 ) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ്  അറസ്റ്റ് ചെയ്തത്. 30 ന് വെളുപ്പിന് മോഷണം നടത്തിയ ഇവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ പി.എം റാസിഖ് , എം.എം ഉബൈസ് , പി.എം മുഹമ്മദ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.ഒ ജിജു, പി.കെ,സനൂപ് കെ.പി, നിസാർ, കെ.എ  ഷിഹാബ് എന്നി വരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!