wild elephant
പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. മകളുടെ തോട്ടത്തിൽ എത്തിയപ്പോഴാണ് ഒച്ചു തേവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

കനത്ത മഞ്ഞ് കാരണം തോട്ടത്തിൽ ആന നിൽക്കുന്നത് കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമായത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.

ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒച്ച തേവർക്ക് മരണം സംഭവിച്ചതെന്ന് ദേവികുളം റേഞ്ച് ഓഫീസർ പറയുന്നു. ഡിഎഫ്ഒ ഉൾപ്പെടെ ഉള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാനശല്യം നേരിടുന്നുണ്ട്. വനം വകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങിവരികയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!