SUMMER CAMP
5 മുതൽ 15 വയസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

സ്കൂൾ വിദ്യാർത്ഥികളുടെ വേനലവധി വിജ്ഞാനപ്രദവും രസകരവുമാക്കാൻ കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സംഘടിപ്പിക്കുന്ന ‘തന്മയി സമ്മർ ക്യാമ്പ് 2026’-ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ, സദ്‌ഗമയ സ്പെഷ്യൽ പ്രോജക്റ്റുകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. 5 മുതൽ 15 വയസ്സ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

മേയ് 5 മുതൽ 25 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത് (ഞായറാഴ്ചകളും പൊതു അവധികളും ഒഴികെ). കുട്ടികളിലെ സർഗ്ഗാത്മകതയും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി യോഗ പരിശീലനം, ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സംബന്ധിച്ച അവബോധം, ഡയറ്റ് കുക്കറി, ബ്രെയിൻ ജിം, എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.

കൂടാതെ, പഠനം എളുപ്പമാക്കാനുള്ള സാങ്കേതിക വിദ്യകൾ, വിദ്യാഭ്യാസ കൗൺസിലിംഗ്, വ്യക്തിത്വ വികസന ക്ലാസുകൾ, ഓറിഗാമി ആൻഡ്‌ ക്രിയേറ്റീവ് ക്രാഫ്റ്റ്, പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സെലിബ്രിറ്റി സെഷനുകൾ എന്നിവയും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും സൗജന്യമായി നടത്തുന്ന ക്യാമ്പിൽ പ്രവേശനം ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും. താല്പര്യമുള്ളവർ മേയ് 4-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ:9188703016

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!