elephant
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പി​ണ​വൂ​ര്‍​ക്കുടി ആ​ദി​വാ​സി ഉ​ന്ന​തി​യി​ല്‍ വീ​ടി​നു നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. വെ​ളി​യ​ത്തു​പ​റ​മ്പ് ഓ​ലി​യ്ക്ക​ല്‍ ര​തീ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ഷെ​ഡി​ന്‍റെ പ​ടു​ത വ​ലി​ച്ചി​ട്ട് ന​ശി​പ്പി​ച്ചു.

200 ലി​റ്റ​റി​ന്‍റെ പ്ലാ​സ്റ്റി​ക് ക്യാ​നും ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും കാ​ട്ടു​കൊ​മ്പ​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വീ​ട്ടു​കാ​ർ ത​ങ്ങ​ളു​ടെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ ആ​ന അ​വി​ടേ​ക്ക് വ​രു​ന്ന വി​വ​രം ര​തീ​ഷി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​നു മു​ന്നി​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന എ​ത്തി​യ​ത്. വ​ന്ന​വ​ഴി പ​ടു​ത വ​ലി​ച്ച് കീ​റു​ക​യാ​യി​രു​ന്നു. ഒ​ച്ച​വ​ച്ച് ആ​ന​യെ ഓ​ടി​ച്ച് മി​നി​ട്ടു​ക​ള്‍​ക്ക​കം ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി. മ​റ്റേ​തോ വ​ന​ത്തി​ല്‍​നി​ന്ന് എ​ത്തി​യ കാ​ട്ടാ​ന​യാ​ണി​തെ​ന്ന് ആ​ര്‍​ആ​ര്‍​ടി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ന​യെ നി​രീ​ക്ഷി​ച്ച് ആ​ര്‍​ആ​ര്‍​ടി പ്ര​ദേ​ശ​ത്ത് ഉ​ണ്ട്. വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു രാ​ജേ​ന്ദ്ര​ന്‍ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു .

ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​തീ​ഷി​ന് പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി പ​റ​ഞ്ഞു. ഉ​ടു​തു​ണി​യ​ല്ലാ​തെ മ​റ്റ് വ​സ്ത്ര​മെ​ല്ലാം ആ​ന ന​ശി​പ്പി​ച്ചെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു. അ​ക്ഷ​യ മു​ഖേ​ന നാ​ശ​ന​ഷ്ട​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!