kattu
30 വീ​ടു​ക​ള്‍​ക്ക് കേടുപാട്, 65 ല​ക്ഷത്തിന്‍റെ കൃ​ഷി​നാ​ശം

കോ​ത​മം​ഗ​ലം: വേ​ന​ൽ  മഴയ്‌ക്കൊപ്പമുണ്ടായ കൊ​ടു​ങ്കാ​റ്റി​ൽ താ​ലൂ​ക്കി​ല്‍ 65 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. 9 വി​ല്ലേ​ജു​ക​ളി​ലാ​യി 30 വീ​ടു​ക​ള്‍​ക്ക് നാ​ശ​മു​ണ്ടാ​യ​താ​യാ​ണ് റ​വ​ന്യു വ​കു​പ്പ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ക​ണ​ക്കി​ല്‍ 52 വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശം നേ​രി​ട്ടു​ള്ള​ത്. മ​ര​ങ്ങ​ള്‍ വീ​ണ് വീ​ടു​ക​ള്‍​ക്കെ​ല്ലാം ഭാ​ഗി​ക​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ലാ​ണ് ക​ന​ത്ത നാ​ശം നേ​രി​ട്ട​ത്. കു​ട്ട​മ്പു​ഴ​യി​ൽ എ​ട്ടു വീ​ടു​ക​ള്‍​ക്കും കീ​രം​പാ​റ വി​ല്ലേ​ജി​ല്‍ ആ​റു​വീ​ടു​ക​ള്‍​ക്കും തൃ​ക്കാ​രി​യൂ​ര്‍-5, പി​ണ്ടി​മ​ന-3 എ​ന്നി​ങ്ങ​നെ​യും കു​ട്ട​മം​ഗ​ലം, ഇ​ര​മ​ല്ലൂ​ര്‍, കോ​ത​മം​ഗ​ലം വി​ല്ലേ​ജു​ക​ളി​ലാ​യി 2 വീ​ടു​ക​ള്‍ വീ​ത​വും പ​ല്ലാ​രി​മം​ഗ​ലം, വാ​ര​പ്പെ​ട്ടി വി​ല്ലേ​ജു​ക​ളി​ലാ​യി ഒ​രു വീ​ട് വീ​ത​വു​മാ​ണ് കാ​റ്റി​ല്‍ ത​ക​ര്‍​ന്ന​ത്.

പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ ആ​യ​ക്കാ​ട് ക​വ​ല​ക്ക് സ​മീ​പം ഒ​ലി​പ്പി​ല​ക്കാ​ട്ട് വി​ഷ്ണു​ത​മ്പാ​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് ആ​ഞ്ഞി​ലി​മ​രം മ​റി​ഞ്ഞ് മേ​ല്‍​ക്കൂ​ര​യ്ക്ക് നാ​ശം ഉ​ണ്ടാ​യി. മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റും സോ​ളാ​ര്‍ പാ​ന​ലും വാ​ട്ട​ര്‍ ടാ​ങ്കും എ​ല്ലാം ത​ക​ര്‍​ന്നു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റ​വ​ന്യു വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പി​ണ്ടി​മ​ന വി​ല്ലേ​ജി​ല്‍ 3 വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശം നേ​രി​ട്ട​തെ​ങ്കി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 15 വീ​ടു​ക​ള്‍​ക്കാ​ണ് ഭാ​ഗി​ക​നാ​ശം ഉ​ണ്ടാ​യ​ത്. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലാ​യി 10 വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ട​താ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

കോ​ത​മം​ഗ​ലം ബ്ലോ​ക്കി​ലെ കീ​ര​മ്പാ​റ, പോ​ത്ത​നി​ക്കാ​ട്, കു​ട്ട​മ്പു​ഴ കോ​ട്ട​പ്പ​ടി പ​ല്ലാ​രി​മം​ഗ​ലം പി​ണ്ടി​മ​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ത​മം​ഗ​ലം മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​ണ് കൃ​ഷി നാ​ശം. 2638 കു​ല​ച്ച എ​ത്ത വാ​ഴ​ക​ൾ, 800 കു​ല​ക്കാ​ത്ത വാ​ഴ​ക​ൾ കാ​യ്ഫ​ലമു​ള​ള 391 ജാ​തി​ക​ൾ, ടാ​പ്പ് ചെ​യ്യു​ന്ന 825 റ​ബ്ബ​ർ മ​ര​ങ്ങ​ൾ, 25 റ​ബ്ബ​ർ തൈ​ക​ൾ, 132 ക​മു​കു​ക​ൾ, 28 കൊ​ക്കോ മ​ര​ങ്ങ​ൾ, 5 തെ​ങ്ങു​ക​ൾ, 16 കു​രു​മു​ള​കു​ക​ൾ, 1.5 ഹെ​ക്ട​ർ ക​പ്പ കൃ​ഷി എ​ന്നി​വ​യ്ക്ക് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട് ഏ​ക​ദേ​ശം 150 ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ​ക്കാ​ണ് ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 65 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യിരിക്കുന്നത് പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!