കോതമംഗലം: സ്കൂൾ മതിലിലെ മാളത്തിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഗേള്‍സ് ഹൈസ്കൂളിന്റെ കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള തോടിലൂടെയാണ് മലമ്പാമ്പ് ആദ്യം എത്തിയത്. തോട്ടില്‍നിന്ന് സ്കൂളിന്റെ സംരക്ഷണഭിത്തിയിലെ മാളത്തിലേക്കാണ് പാമ്പ് കയറിയത്.
മാളം ചെറുതായതിനാല്‍ പാമ്പിന്റെ ഒരു ഭാഗം പുറത്തായിരുന്നു. ഇവിടെ നിന്ന് പാമ്പിനെ വലിച്ചെടുക്കാനുള്ള ശ്രമം ഫലം കണ്ടില്ല. ആദ്യം നാട്ടുകാരും പിന്നീട് വനംവകുപ്പിന്റെ ആര്‍ആര്‍ടിയും നടത്തിയ ശ്രമം വിഫലമായി. തുടര്‍ന്നാണ് ജെസിബി എത്തിച്ച് സ്കൂള്‍ ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി അതുവഴി മലമ്പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു.
