train
2005ലാ​ണ് പ​ദ്ധ​തി​യ്ക്കു വേ​ണ്ടി സ്ഥ​ല​മെ​ടു​പ്പ് ഉ​ത്ത​ര​വ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്

മൂ​വാ​റ്റു​പു​ഴ: അ​ങ്ക​മാ​ലി – ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി വൈ​കി​പ്പി​ച്ച​ത് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. പാ​ത 1997ല്‍ ​അ​നു​വ​ദി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത് കേ​ന്ദ്ര​ത്തി​ല്‍ യു​പി​എ സ​ര്‍​ക്കാ​രും സം​സ്ഥാ​ന​ത്ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ര്‍​ക്കാ​രു​മാ​ണ്.

2005ലാ​ണ് പ​ദ്ധ​തി​യ്ക്കു വേ​ണ്ടി സ്ഥ​ല​മെ​ടു​പ്പ് ഉ​ത്ത​ര​വ് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. യു​പി​എ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ് കാ​ല​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​നും പെ​രി​യാ​ര്‍ പാ​ല​വും കാ​ല​ടി വ​രെ​യു​ള്ള റെ​യി​ല്‍​വേ ലൈ​നും നി​ര്‍​മി​ച്ച​ത്. അ​തി​നു ശേ​ഷം ശ​ബ​രി റെ​യി​ല്‍​വേ ലൈ​ന്‍ നി​ര്‍​മി​ക്കാ​ന്‍ ഇ​ട​ത് സ​ര്‍​ക്കാ​രി​നോ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.

2015 ന​വം​ബ​ര്‍ 11ന് ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രാ​ണ് ശ​ബ​രി റെ​യി​ല്‍​വേ നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ പ​കു​തി തു​ക സം​സ്ഥാ​നം വ​ഹി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തു​ട​ര്‍​ന്നു​വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ 2016ല്‍ ​ത​ന്നെ ആ ​ഉ​ത്ത​ര​വി​ല്‍ നി​ന്നും പി​ന്മാ​റി​യ​താ​ണ് ശ​ബ​രി റെ​യി​ല്‍​വേ പ​ദ്ധ​തി 2019ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നും ഡീ​ന്‍ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് 2021 ജ​നു​വ​രി ഏ​ഴി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് പ​ദ്ധ​തി​യു​ടെ പ​കു​തി തു​ക സം​സ്ഥാ​നം വ​ഹി​ക്കാം എ​ന്ന ത​ര​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​യ്ക്കു​ന്ന​തും.

അ​ന്ന് കേ​ര​ളം മു​ന്നോ​ട്ട​യ്‌​വ​ച്ച ടി​ക്ക​റ്റ് വ​രു​മാ​നം പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ താ​ല്പ​ര്യ​പ്പെ​ടാ​ത്ത കേ​ന്ദ്ര റെ​യി​ല്‍​വേ വ​കു​പ്പ് യാ​തൊ​രു ത​ര​ത്തി​ലു​ള്ള സ​ഹ​ക​ര​ണ​വും ന​ല്‍​കാ​തെ​വ​രി​ക​യും പ​ദ്ധ​തി മ​ര​വി​പ്പി​ച്ച​ത് തു​ട​രു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര​വു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​കാ​തെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​റു​മാ​സം മു​മ്പ് മാ​ത്ര​മാ​ണ് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ത​മ്മി​ല്‍ വീ​ണ്ടും ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​വു​ക​യും പ​കു​തി തു​ക സം​സ്ഥാ​നം എ​ന്ന ത​ര​ത്തി​ല്‍ 1900 കോ​ടി കി​ഫ്ബി​യി​ല്‍ വ​ക​യി​രു​ത്താ​മെ​ന്നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ പ​ത്തു​വ​ര്‍​ഷം അ​നാ​വ​ശ്യ​മാ​യി പ​ദ്ധ​തി മു​ട​ങ്ങി​ക്കി​ട​ക്കാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ള്ള​തി​ന്‍റെ മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എം നേ​തൃ​ത്വ​ത്തി​നും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​ണെ​ന്നും ഡീ​ന്‍ പ​റ​ഞ്ഞു..

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ങ്ക​മാ​ലി – ശ​ബ​രി പാ​ത​യി​ല്‍​നി​ന്നും പി​ന്മാ​റു​മെ​ന്ന് ഒ​രി​ട​ത്തും പ​റ​ഞ്ഞി​ട്ടി​ല്ല. എം​പി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​ട്ടു​ള്ള​ത് ഉ​ട​ന്‍​ത​ന്നെ അ​ങ്ക​മാ​ലി – ശ​ബ​രി​പാ​ത​യു​ടെ തു​ട​ര്‍​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി കേ​ന്ദ്ര റെ​യി​ല്‍​വേ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണ്-എം​പി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!