ration card
16 ഇനം ഉൽപന്നങ്ങള്‍ കിറ്റിൽ അടങ്ങിട്ടുണ്ട്

ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം വിതരണം പൂര്‍ത്തിയാക്കും. 2026 ജൂണിലെ കണക്കുപ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉൽപന്നങ്ങള്‍ കിറ്റിൽ അടങ്ങിട്ടുണ്ട്.

കിറ്റ് ഒന്നിന് ഉദ്ദേശ്യം 854 രൂപയാണു ചെലവ് കണക്കാക്കുന്നത്. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെ.ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗത്തിനു സ്‌പെഷല്‍ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!