kochi crime
കൗണ്ടറിൽ നിന്ന് തുടർച്ചായി പണം മോഷ്ടിക്കുകയായിരുന്നു

കൊച്ചി: തോപ്പുംപടിയിലെ പിക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ നിന്നും പല ഘട്ടങ്ങളിലായി 62 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഇവിടത്തെ മുൻജീവനക്കാരായ രണ്ടുപേരെ തോപ്പുംപടി പോലീസ് പിടികൂടി. മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗറിൽ എം.എ. സനമോൾ (31), പള്ളുരുത്തി സജനാലയത്തിൽ രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.

2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സൂപ്പർ മാർക്കറ്റിൽ ബില്ലിങ്ങിൽ ജോലി ചെയ്തു വന്നിരുന്ന സന തുടർച്ചയായി കൗണ്ടറിൽ നിന്ന് തുക മോഷ്ടിച്ച് രഞ്ജുവിന് നൽകിയെന്നാണ് കേസ്. പണം രഞ്ജുവിന്റെ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. സംശയം തോന്നിയ സൂപ്പർ മാർക്കറ്റ് ഉടമ ഇവരെ നിരീക്ഷിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

വിവരമറിഞ്ഞ മുൻ ജീവനക്കാരി വിദേശത്തേക്ക് കടന്നു. ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. മുൻ ജീവനക്കാരി തിരിച്ച് കൊച്ചിയിലെത്തിയതായി അറിഞ്ഞ ഉടൻ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഇവർ നേപ്പാൾ വഴിയാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!