asif
അസിഫിനെതിരെ പെരുമ്പാവൂർ, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു

പെരുമ്പാവൂർ: വ്യാജ ആപ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയോൺപുരം കൊന്നംകുടി വീട്ടിൽ അസിഫ് (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എടിഎമ്മിൽ വച്ച് എടത്തല പെങ്ങാട്ടുശേരി സ്വദേശിയെയാണ് തട്ടിപ്പിനിരയാക്കിയത്.

വ്യാജ ആപ് വഴി ഗൂഗിൾ പേ ക്യുആർ കോഡ് സ്കാൻ ചെയ്ത് 6000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വിശ്വസിപ്പിച്ച് പണം അയച്ചു നൽകാതെ 6000 രൂപ കൈപ്പറ്റുകയായിരുന്നു. അസിഫിനെതിരെ പെരുമ്പാവൂർ, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

എടത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സിനോദ്, എസ്ഐ സി.കെ.സക്കരിയ, എസ്‌സിപിഒമാരായ പി.കെ.സുമേഷ്, കെ.എം.മുഹമ്മദ് റഫീഖ്, സിപിഒമാരായ വി.ഐ.രഞ്ജിത്ത്, ഇ.ബി.ഭവജേഷ്, അജിൽ രാജ്, കെ.കെ.സജ്നാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!